ത്രിപുരയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ബിജെപി 32 സീറ്റുകള്‍ക്ക് മുന്നില്‍. കോണ്‍ഗ്രസ്- സിപിഎം സഖ്യത്തിന് 8 സീറ്റുകളില്‍ ലീഡുണ്ട്. പ്രത്യുദ് ദേബ് ബര്‍മന്റെ തിപ്ര മോത പാര്‍ട്ടി 10 സീറ്റുകള്‍ക്ക് മുന്നിലാണ്.2018ല്‍ 25 വര്‍ഷത്തെ ഇടത് ഭരണം അവസാനിപ്പിച്ചാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലേറിയത്. ബിജെപി 36 സീറ്റുകളും ഐപിഎഫ്ടി 8 സീറ്റുകളും സിപിഎം 16 സീറ്റുകഴുമാണ് നേടിയത്.