ബെംഗളുരു: വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും പിന്മാറിയ യുവതിയെ 28 കാരന് കുത്തികൊലപ്പെടുത്തി. ബെംഗളുരു മുരുഗേശ് പാളയത്തില്‍ ഇന്നലെ രാത്രി 7.30 ഓടെയാണ് ദാരുണമായ സംഭവം നടന്നത്.
ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ പതിനാറ് തവണയാണ് പ്രതി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. ആന്ധ്രയിലെ കാക്കിനട സ്വദേശിനിയായ ലീല പവിത്രയാണ് കൊല്ലപ്പെട്ടത്. ലീലയെ ആക്രമിച്ച ആന്ധ്ര ശ്രീകാകുളം സ്വദേശി ദിനകര്‍ ബനാലയെ പൊലീസ് അറസ്റ്റ് ചെയ്തു.
ജോലി കഴിഞ്ഞിറങ്ങിയ ലീലയോട് ഇയാള്‍ സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ലീല വിസമ്മതിച്ചതോടെ ദിനകര്‍ യുവതിയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. മാരകമായി മുറിവേറ്റ ലീല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തുടര്‍ന്ന് റോഡില്‍ ലീലയുടെ മൃതദേഹത്തിന് സമീപം ഇരുന്ന പ്രതിയെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.