കോഴിക്കോട്: പേരാമ്പ്രയിൽ സ്കൂൾ ബസ് ഡ്രൈവറെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്കൂൾ ബസ് ഡ്രൈവർ അഞ്ചാം പീടിക സ്വദേശി അശോകൻ ആണ് മരിച്ചത്.
രാവിലെ കുട്ടികളെ സ്കൂളിൽ ഇറക്കിയ ശേഷം സമീപത്തെ ഗ്രൗണ്ടിൽ ബസ് പാർക്ക് ചെയ്ത് വിശ്രമിക്കുകയായിരുന്നു അശോകൻ. പിന്നീട് നാട്ടുകാരാണ് ബസിനുള്ളിൽ മരിച്ച നിലയിൽ അശോകനെ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.