തിരുവനന്തപുരം: ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വിസി ഡോ. സിസ തോമസിനെ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. മുന്‍ വിസി ഡോ. എംഎസ് രാജശ്രീയെ ആണ് പകരം നിയമിച്ചിരിക്കുന്നത്.
ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ള രാജശ്രീയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നിയമനമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. അതേസമയം, നിലവില്‍ സിസ തോമസിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പിന്നീട് അനുവദിക്കുമെന്നാണ് അറിയിപ്പ്. സാങ്കേതിക വകുപ്പില്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറായിരിക്കെയാണ് സിസ തോമസിനെ ഗവര്‍ണര്‍ കെടിയു വിസിയാക്കിയത്. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നടപടി ഗവര്‍ണറുമായുള്ള പോരില്‍ ഒരിഞ്ചും പുറകോട്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്.