ശ്രീനഗര്‍: പുല്‍വാമയില്‍ കശ്മീരി പണ്ഡിറ്റിനെ വെടിവച്ചു കൊന്ന ഭീകരനെ ഇന്ത്യന്‍ സൈന്യം വധിച്ചു. ലഷ്കര്‍ ഭീകരന് അഖിബ് മുസ്താഖ് ഭട്ടാണ് കൊല്ലപ്പെട്ടത്. അവന്തിപോരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചു. മറ്റൊരു സൈനികനു പരുക്കേറ്റു.
കഴിഞ്ഞദിവസമാണ് കശ്മീര്‍ പണ്ഡിറ്റിനെ ഭീകരര്‍ കൊലപ്പെടുത്തിയത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, സുരക്ഷാ സേന നടത്തിയ സംയുക്ത തിരച്ചിലിനൊടുവിലാണ് ഭീകരനെ കണ്ടെത്തിയത്.