തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്ഷന് വാങ്ങുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട സമയപരിധി ഇന്ന് അവസാനിക്കും. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്ക് അടുത്ത മാസം മുതല്‍ പെന്ഷന് ലഭിക്കില്ല.
2019 ഡിസംബര്‍ 31 വരെയുള്ള ക്ഷേമ പെന്ഷന് ഗുണഭോക്താക്കളാണ് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത്. പെന്ഷന് അനുവദിച്ച തദ്ദേശ സ്ഥാപനത്തിലാണ് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത പക്ഷം ഗുണഭോക്തൃ പട്ടികയില്‍ നിന്നും അവരെ നീക്കം ചെയ്യും. ഇവര്‍ക്ക് 2023 മാര്‍ച്ച് മുതല്‍ പെന്ഷന് അനുവദിക്കില്ല. അര്‍ഹതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്കു പെന്ഷന് പുനഃസ്ഥാപിച്ചുകിട്ടുമെങ്കിലും കുടിശിക കിട്ടില്ല.
വാര്‍ദ്ധക്യകാല പെന്ഷന്, ഭിന്നശേഷി പെന്ഷന്, കര്‍ഷകത്തൊഴിലാളി പെന്ഷന്, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്ഷന്, വിധവാ പെന്ഷന് എന്നിവ കൈപ്പറ്റുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. പെന്ഷന് ഗുണഭോക്താക്കളില്‍ 10 ലക്ഷത്തോളം പേര് ഇനിയും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അനര്‍ഹരായി നിരവധി പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്ഷന് ലഭിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.