ചെന്നൈ: നടിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന് അംഗമായി നിയമിച്ചു. മൂന്നു വര്‍ഷമാണ് കാലാവധി. നാമനിര്‍ദേശം ചെയ്യപ്പെടുന്ന മൂന്നംഗങ്ങളില്‍ ഒരാളാണ് ഖുഷ്ബു. ജാര്‍ഖണ്ഡില്‍ നിന്നുള്ള മമത കുമാരി, മേഘാലയയില്‍ നിന്നുള്ള ഡെലിന ഖോങ്ദുപ് എന്നിവരാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റുള്ളവര്‍.
‘ഇത്രയും വലിയ ഉത്തരവാദിത്വം തന്നെ ഏല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിജിക്കും സര്‍ക്കാരിനും താന്‍ നന്ദി പറയുന്നുവെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ പരമാവധി ശ്രമിക്കുമെന്നും ഖുശ്ബു പറഞ്ഞു. അതേസമയം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം നടത്തിയ പോരാട്ടങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷന്‍ കെ അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.