കൊല്ലം: ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ ജനങ്ങള്‍ക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ഡയഗ്നോസ്റ്റിക് വിഭാഗമായ ആസ്റ്റര്‍ ലാബ്സ് നഗരത്തിലെ 4 ഇടങ്ങളിലായി പ്രവര്‍ത്തനമാരംഭിക്കുന്നു. പുതുതായി തുറക്കുന്ന ഈ നാല് ലാബുകളോടെ സംസ്ഥാനത്തുടനീളമുള്ള ആസ്റ്റര്‍ ലാബുകളുടെ എണ്ണം 100 തികയും. ആദ്യ ലാബ് ആരംഭിച്ച് രണ്ട് വര്‍ഷത്തിനകമാണ് ആസ്റ്റര്‍ ലാബ്സ് ഈ നേട്ടം കൈവരിച്ചത്.
കരുനാഗപ്പള്ളി, പുതിയകാവ്, ഓച്ചിറ എന്നിവിടങ്ങളിലാണ് പുതിയ ലാബുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് . ജില്ലയിലെ ആസ്റ്റര്‍ ലാബുകളുടെ അതിവേഗ വിപുലീകരണ പദ്ധതിയുടെ ആദ്യ ചുവടുവെപ്പാണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലാബുകളുള്ള മെഡിക്കല്‍ ലബോറട്ടറി ശൃംഖലയാണ് ആസ്റ്റര്‍ ലാബ്സ് അത്യാധുനിക സാങ്കേതികവിദ്യകള്‍ക്ക് പുറമെ ആസ്റ്റര്‍ ലാബുകളിലെ എല്ലാ പരിശോധനകളും രോഗനിര്‍ണ്ണയങ്ങളും പരിചയസമ്പന്നരായ മൈക്രോബയോളജിസ്റ്റുകളുടെയും പാത്തോളജിസ്റ്റുകളുടെയും നേതൃത്വത്തിലാണ് നടക്കുന്നത്. കൊല്ലത്ത് ആരംഭിച്ചിരിക്കുന്ന പുതിയ ലാബുകള്‍ മറ്റെല്ലാ കേന്ദ്രങ്ങളെപ്പോലെത്തെന്നെ ഉപഭോക്താക്കള്‍ക്ക് അടിസ്ഥാനപരവും കൃത്യതയുമുള്ള ടെസ്റ്റ് ഫലം നല്കുന്നു.
സാധാരണ പരിശോധനകള്‍ക്ക് പുറമെ മറ്റു പ്രത്യേക പരിശോധനകള്‍ക്കായി സാമ്പിളുകള്‍ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയിലേക്കോ ബാംഗ്ലൂര്‍ ആസ്ഥാനമാക്കിയുള്ള ആസ്റ്ററിന്റെ ഗ്ലോബല്‍ റഫറന്‍സ് ലാബിലേക്കോ ആണ് അയക്കുക. ലോകമെമ്പാടുമുള്ള എല്ലാ ആസ്റ്റര്‍ ലൊക്കേഷനുകളില്‍നിന്നും പരിശോധനാ സാമ്പിളുകള്‍ സ്വീകരിക്കുന്ന കേന്ദ്രമാണ് ഗ്ലോബല്‍ റഫറന്‍സ് ലാബ്.
‘ലോകോത്തരനിലവാരത്തിലുള്ള ഈ ലാബുകള്‍ ജനങ്ങള്‍ക്കായി തുറന്നുനല്‍കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ ടെസ്റ്റുകളിലും ഉപകരണങ്ങളിലും ജര്‍മന്‍- അമേരിക്കന്‍ സാങ്കേതികവിദ്യകളാണ് പിന്തുടര്ന്ന് വരുന്നത് ഇതുവഴി ഉപഭോക്താക്കള്‍ക്ക് കൃത്യതയും സ്ഥിരതയാര്‍ന്നതുമായ പരിശോധനാ ഫലങ്ങള്‍ ലഭിക്കുന്നു. അതിനൂതന സാങ്കേതികവിദ്യകളും, ഉപകരണങ്ങളും, വര്‍ഷങ്ങളുടെ പരിചയസമ്പത്തും വഴി കേരളത്തിലുള്ള ഏറ്റവും പ്രാദേശികമായ സ്ഥലങ്ങളില്‍ പോലും ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ആസ്റ്റര്‍ ലാബുകള്‍ വഴി എത്തിക്കാന്‍ സാധിക്കുമെന്ന് ‘ ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരളാ – തമിഴ്നാട് റീജിയണല്‍ ഡയറക്ടര്‍ ഫര്ഹാന് യാസിന് പറഞ്ഞു.
100 ലാബുകള്‍ എന്നീ നാഴികക്കല്ല് ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്റ്റോറുകളില്‍ അടുത്ത മാസം ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രമേഹം, കൊളസ്ട്രോള്‍ പരിശോധനകള്‍ പൂര്‍ണ്ണമായും സൗജന്യമായി നടത്തും. കൂടാതെ, 2310 വിലയുള്ള ടെസ്റ്റുകളുടെ ഒരു ബണ്ടില്‍ 577 രൂപയ്ക്ക് ജനങ്ങള്‍ക് നല്‍കും.
മാര്‍ച്ച് 8-ന് വരാനിരിക്കുന്ന വനിതാ ദിനത്തിന്റെ ഭാഗമായി, 300, 700, 999 എന്നിങ്ങനെ മൂന്ന് ഉയര്‍ന്ന കിഴിവുള്ള പാക്കേജുകളും ഇതോടൊപ്പം പ്രഖ്യാപിച്ചു. കൂടാതെ, ആസ്റ്റര്‍ ലാബുകളില്‍ നിലവിലുള്ള കൂപ്പണുകള്‍ ഉപയോഗിച്ച്, വിസിറ്റിങ് ഡോക്ടര്‍മാര്‍ ഒഴികെയുള്ള ഡോക്ടര്‍മാരുടെ പരിശോധനയില്‍ 25% ഇളവും, റേഡിയോളജി പ്രൊസിജിയറുകള്‍ക്ക് 20% ഇളവും, ഹെല്‍ത്ത് ചെക്കപ്പിന് 20% ഇളവും ആസ്റ്റര്‍ ലാബ്സ് പ്രദാനം ചെയ്യുന്നുണ്ട്.