അജയ് വാസുദേവിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘പകലും പാതിരാവും’. ഇപ്പോഴിതാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമ മാര്‍ച്ച് മൂന്നിന് തീയറ്ററുകളിലെത്തും.
രജിഷ് വിജയനാണ് നായികയായി എത്തുന്നത്. ശീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഫായിസ് സിദ്ദിഖ് ഛായാഗ്രാഹണവും നിഷാദ് കോയ രചനയും നിര്‍വഹിച്ചിരിക്കുന്നു.
ഗോകുലം ഗോപാലന് പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഗുരുസോമസുന്ദരം പൊലീസ് ഓഫീസറായി വേഷമിടുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് സുരേഷ് മിത്രകരിയാണ്. എഡിറ്റിംഗ് റിയാസ് കെ ബദര്‍. സംഗീതം സ്റ്റീഫന്‍ ദേവസ്സിയും വരികള്‍ എഴുതിയിരിക്കുന്നത് സേജ്ഷ് ഹരിയുമാണ്. വസ്ത്രാലങ്കാരം അയേഷ സഫീര്‍ സേഠ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനേഷ് ബാലകൃഷ്ണന്, പശ്ചാത്തലസംഗീതം കേദാര്‍, ആക്ഷന്‍ ഡയറക്ടര്‍ പ്രഭു, മേക്കപ്പ് ജയന് പൂങ്കുന്നം, സൗണ്ട് മിക്സിംഗ് അജിത്ത് എ ജോര്‍ജ്, നൃത്തസംവിധാനം കലാ മാസ്റ്റര്‍, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി, പ്രോജക്റ്റ് ഡിസൈനര്‍ ബാദുഷ എന്‍ എം, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍.