തൊണ്ടയിൽ ഭക്ഷണം കുരുങ്ങി മൂന്നരവയസുകാരൻ മരിച്ചു. ചെർപ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് ജലാലാണ് മരിച്ചത്. വിദ്യാർഥിയായ ജലാൽ വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം അംഗണവാടിയിൽ വെച്ച് കഴിക്കുന്നതിനിടെയാണ് തൊണ്ടയിൽ കുരുങ്ങിയത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.