അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയില്‍. ചുങ്കം സ്വദേശി ശ്രീക്കുട്ടന്‍ എന്ന ശ്രീജിത്ത് ആണ് പിടിയിലായത്. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി സലിം കുമാറിന്റെ മകന്‍ അതുല്‍ (26) ആണ് മരിച്ചത്.
പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രത്തില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടന്‍ പാട്ടിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
















