അഹമ്മദാബാദ്: ഗുജറാത്തില്‍ വിവാഹ ചടങ്ങിനിടെ വധു കുഴഞ്ഞു വീണു മരിച്ചു. ഭാവ്നഗറിലെ സുഭാഷ് നഗര്‍ പ്രദേശത്ത് ഭഗവനേശ്വര്‍ ക്ഷേത്രത്തിന് മുന്പില് വച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്.
ജിനാഭായ് റാത്തോറിന്റെ മകള്‍ ഹെതലും നാരി ഗ്രാമത്തിലെ റാണാഭായ് ബുതാഭായി അല്‍ഗോട്ടറിന്റെ മകന് വിശാലും തമ്മിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ചടങ്ങിനിടെ യുവതി കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് യുവതിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.
എന്നാല്‍ വിവാഹാഘോഷങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. തുടര്‍ന്ന് ഹേതലിന്റെ ഇളയ സഹോദരിയെ വിശാലിന് വിവാഹം ചെയ്തു നല്കി.