തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഒരുമനയൂർ കരുവാരക്കുണ്ടിലാണ് സംഭവം. യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി.
കാറിന്റെ മുൻവശത്തു നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് യാത്രക്കാർ ഇറങ്ങിയോടിയത്. കാറിന്റെ മുൻവശം കത്തിയമർന്നു. നാട്ടുകാർ വെള്ളമൊഴിച്ച് തീ കെടുത്തി.