കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ബസിനടിയില്‍ പെട്ട് ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു. കുറ്റിച്ചിറ സ്വദേശി മുഹമ്മദ് കോയ (72), ഭാര്യ സുഹറാബി (62) എന്നിവരാണ് മരിച്ചത്.
മാനാഞ്ചിറ എല്‍.ഐ.സി. ഓഫീസിന് മുന്നിലായിരുന്നു അപകടം. കെ.എസ്.ആര്.ടി.സി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.