വേള്‍ഡ് മലയാളി കൗൺസിൽ ബാലരാമപുരം ചാപ്റ്ററിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള യോഗം ട്രിവാന്‍ഡ്രം ശ്രീമൂലം ക്ലബില്‍ നടന്നു

 

തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗൺസിൽ ബാലരാമപുരം ചാപ്റ്ററിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള യോഗം ട്രിവാന്‍ഡ്രം ശ്രീമൂലം ക്ലബില്‍ നടന്നു.

പ്രസിഡന്റ് കിരൺ അദ്ധ്യക്ഷ വഹിച്ച യോഗത്തില്‍ ചാപ്റ്റർ സെക്രട്ടറി വിനോദ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള ചടങ്ങ് ഉദ്ഘാടനം  ചെയ്തു. പ്രൊവിൻസ് പ്രസിഡന്റ് സാം ജോസഫ് പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി.

ഫെലിസിറ്റെഷന്‍

1.  ബി.തുളസീധരൻ നായർ, ഇന്ത്യാ മേഖല സെക്രട്ടറി

2. തങ്കമണി ദിവാകരൻ, ഗ്ലോബൽ വിമൻസ് ഫോറം ചെയർപേഴ്സൺ

3. പി. സോണാൽജ്, ജനറൽ സെക്രട്ടറി, തിരുവിതാംകൂർ പ്രൊവിൻസ്

4. ആർ.വിജയൻ, ട്രഷറർ, തിരുവിതാംകൂർ പ്രൊവിൻസ്

ഓണററി അംഗത്വ വിതരണം നടത്തി. വിശിഷ്ട വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. ബാലരാമപുരം ചാപ്റ്റർ ട്രഷറർ നന്ദി രേഖപ്പെടുത്തി.
 

Latest News