കൊല്ലം: കൊല്ലത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനുനേരെ കരിങ്കൊടി പ്രതിഷേധം. കൊല്ലം, കൊട്ടിയം, തട്ടാമല, മാടന്നട, പാരിപ്പള്ളി, എസ്എന്‍ കോളജ് ജംക്ഷന് എന്നീ ആറിടങ്ങളിലായി യൂത്ത് കോണ്‍ഗ്രസ്, ആര്‍വൈഎഫ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കരിങ്കൊടി വീശിയത്. 33 പേരെ കരുതല്‍
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആർ എസ് അബിൻ ഉൾപ്പെടെയുള്ളവരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി.
പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കായി കനത്ത സുരക്ഷയാണ് കൊല്ലത്ത് ഒരുക്കിയത്. സി. കേശവന് സ്മാരക ടൗണ്‍ഹാളില്‍ സംസ്ഥാന റവന്യൂദിനാഘോഷവും പുരസ്കാര വിതരണത്തിനുമായാണ് മുഖ്യമന്ത്രി കൊല്ലത്ത് എത്തിയത്.
അഞ്ചിന് ക്യുഎസി ഗ്രൗണ്ടില്‍ ലോയേഴ്സ് യൂണിയന് സംസ്ഥാന സമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന കോളേജ് ജംഗഷന് തൊട്ടടുത്ത് നിന്നാണ് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്.
രണ്ടുപേരെ ചവറയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടിയത്ത് മുഖ്യമന്ത്രിക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയതായും വിവരമുണ്ട്. മാടംനടയിൽ വെച്ച് ആർ.വൈ.എഫ് പ്രവർത്തകൻ കരിങ്കൊടി കാട്ടിയത്. സംഭവങ്ങളിൽ ആറുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനായി കൊല്ലത്തേക്ക് വരാനിരിക്കുകയാണെന്ന് പറഞ്ഞാണ് ചവറയിൽ നിന്നും രണ്ടുപേരെ കരുതൽ തടങ്കലിലാക്കിയത്.