ഛത്തീസ്ഗഢിലെ ഭട്ടപാറയിൽ ട്രക്കും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. മരിച്ചവരിൽ 4 കുട്ടികളും ഉൾപ്പെടുന്നു. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്.ഭട്ടപാരയിലെ ബലോഡ ബസാറിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റവരെ വിദഗ്ദ്ധ ചികിത്സക്കായി റായ് പൂരിലേക്ക് മാറ്റും. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.