തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്ഷന് വിതരണം ഇന്നു തുടങ്ങും. ഡിസംബര്‍ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. രണ്ടുമാസത്തെ കുടിശികയാണ് വിതരണം ചെയ്യാനുള്ളത്.
സംസ്ഥാനത്തെ 52 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുക. സഹകരണ ബാങ്കുകളുടെ കണ്‍സോർഷ്യമുണ്ടാക്കി ഇതിൽ നിന്നു പിരിച്ചെടുത്ത തുക ഉപയോഗിച്ചാണ് സാമൂഹിക ക്ഷേമ പെൻഷൻ നൽകുന്നത്.1600 രൂപയാണ് ഒരുമാസത്തെ സാമൂഹിക ക്ഷേമ പെൻഷൻ.