കൊച്ചി: ജിസിസിയിലെയും ഇന്ത്യയിലെയും പ്രധാന ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ഫാര്‍മസ്യുട്ടികള്‍ വിഭാഗമായ ആസ്റ്റര്‍ ഫാര്‍മസിയുടെ 250-ാമത് ശാഖ എളമക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആസ്റ്റര്‍ ഫാര്‍മസിയുടെ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് പ്രത്യേക പ്രിവിലേജ് കാര്‍ഡ് നല്‍കുമെന്നും ഇതിലൂടെ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലെ ആരോഗ്യ സേവനങ്ങളില്‍ നിശ്ചിത ശതമാനം ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും പ്രഖ്യാപിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആല്‍ഫോണ്‍ റീട്ടെയില്‍ ഫാര്‍മസീസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന ആസ്റ്റര്‍ ഫാര്‍മസി ബ്രാന്‍ഡഡ് റീട്ടെയില്‍ ഫാര്‍മസികള്‍ 200-ാമത്തെ ഔട്ട്ലെറ്റ് തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൊച്ചി മേയര്‍ അഡ്വക്കേറ്റ് എം അനില്‍ കുമാര്‍ 250-ാമത്തെ ഫാര്‍മസിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
‘ഇന്ത്യയിലെ 250-ാമത് ഫാര്‍മസി തുറന്ന് ആസ്റ്റര്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. അതിവേഗം വളരുന്ന ആസ്റ്റര്‍ ഫാര്‍മസികളിലൂടെ മരുന്നുകളും മറ്റ് ആരോഗ്യ ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കളിലേക്ക് ഞങ്ങള്‍ എത്തിച്ചു. ആശുപത്രികള്‍, ലാബുകള്‍, ക്ലിനിക്കുകള്‍, ഹോംകെയര്‍ എന്നിവയുടെ ഓമ്നി ചാനല്‍ സേവനം ഒരു കുടക്കീഴില്‍ ലഭ്യമാക്കാനും ഇത് ഞങ്ങളെ സഹായിക്കുന്നു. 36 വര്‍ഷത്തെ അനുഭവപരിചയമുള്ള ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ ആളുകളുടെ സമഗ്രമായ ആവശ്യകതകള്‍ നിറവേറ്റുമെന്ന് ഏറ്റവും പുതിയ ഫാര്‍മസി ഔട്ട്ലെറ്റിന്റെ ഉദ്ഘാടനത്തെക്കുറിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
‘ഫാര്‍മസി സ്റ്റോറിന്റെ ഉദ്ഘാടനം മുഖ്യാതിഥി അഡ്വ. എം. അനില്‍ കുമാര്‍, മേയര്‍, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, കേരള, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് (കേരളം, തമിഴ്‌നാട്), റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ആസ്റ്റര്‍ ഫാര്‍മസി ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രവി ലക്കോജു എന്നിവരുടെ സാന്നിധ്യത്തില്‍ നടന്നു.
”ശരാശരി, പ്രതിദിനം 10000+ ഉപഭോക്താക്കള്‍ ആസ്റ്റര്‍ ഫാര്‍മസി ഉപയോഗിക്കുന്നു. പ്രതിദിനം 1 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുക എന്നത് ഞങ്ങളുടെ ദീര്‍ഘകാല ലക്ഷ്യമാണ്. ആസ്റ്റര്‍ ഫാര്‍മസി ഔട്ട്ലെറ്റുകള്‍ സമ്പന്നവും സുഗമവുമായ ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുന്നു . ആളുകളുടെ ജീവിതത്തെ സമ്പന്നമാക്കുന്ന ഉല്‍പ്പന്നങ്ങളിലൂടെ, ആസ്റ്റര്‍ ഫാര്‍മസി എല്ലാവരുടെയും ആരോഗ്യ പരിചരണ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നുവെന്ന് , ”ആസ്റ്റര്‍ ഫാര്‍മസി സി. ഒ. ഒ രവി ലക്കോജു അഭിപ്രായപ്പെട്ടു.
”ആശുപത്രികള്‍, ലാബുകള്‍, ഫാര്‍മസികള്‍ എന്നിവയായി ആസ്റ്റര്‍ ഇപ്പൊ മലയാളികള്‍ക്ക് സുപരിചിതമായ പേരായിമാറിയിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക് എല്ലാവിധ ആരോഗ്യ സംവിധാനങ്ങളുടെ പിന്തുണയോടെ വിവിധ തലങ്ങളിലുള്ള ആതുരസേവനം നല്‍കുവാന്‍ ആസ്റ്റര്‍ പ്രതിജ്ഞാബദ്ധരാണെന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ കേരളാ- തമിഴ്‌നാട് റീജിയണല്‍ ഡയക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
ഇന്ത്യയില്‍ അതിവേഗം വളരുന്ന ഫാര്‍മസി ശൃംഖലകളിലൊന്നായ ആസ്റ്റര്‍ വെറും 23 മാസത്തിനുള്ളിലാണ് അതിന്റെ 250-ാമത്തെ ശാഖ തുറന്നത്. ഇപ്പോള്‍ കര്‍ണാടക, കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ ഫാര്‍മസി,വരും കാലങ്ങളില്‍ മറ്റു സംസ്ഥാനങ്ങളിലേക്കും വിപുലീകരിക്കും . യു. എ. ഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, ജോര്‍ദാന്‍, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലായി മൊത്തം 507 ആസ്റ്റര്‍ ഫാര്‍മസികളാണ് പ്രവര്‍ത്തിക്കുന്നത്.