ഏഴുകോണ്: ഇരുമ്പനങ്ങാട് പോങ്ങാറത്തുണ്ട് പാറക്കുളത്തില്‍ മുങ്ങിത്താണ രണ്ട് ജീവന് രക്ഷിച്ച അജിത് ഭവനില്‍ സന്ധ്യയെ ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെമെന്റ് കൗണ്‍സില്‍ (എന്‍.സി.ഡി.സി) അഭിനന്ദിച്ചു.
എന്‍.സി.ഡി.സി മാസ്റ്റര്‍ ട്രെയ്നര്‍ ബാബ അലക്സാണ്ടര്‍ സന്ധ്യയുടെ വീട്ടില്‍ എത്തി പൊന്നാട അണിയിച്ചു. മുണ്ടുപൊയ്ക വീട്ടില്‍ ഷൈലജയെയും മകള്‍ അക്ഷയ സതീശനേയുമാണ് സന്ധ്യ അതിസാഹസമായി രക്ഷിച്ചത്.
നീന്തല്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് എന്‍.സി.ഡി.സി പ്രമേയം പാസ്സാക്കി സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്നതിലൂടെ ഇത്തരം അപകടകരമായ സാഹചര്യങ്ങളില്‍ മനോധൈര്യം ലഭിക്കുകയും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കാനും കഴിയുമെന്ന് ബാബ അലക്സാണ്ടര്‍ പറഞ്ഞു.