കിഴക്കന്‍ താജിക്കിസ്ഥാനില്‍ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. പുലര്‍ച്ചെ 5.37 ന് 20.5 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.അഫ്ഗാനിസ്ഥാന്റെയും ചൈനയുടെയും അതിര്‍ത്തിയിലുള്ള അര്‍ദ്ധ സ്വയംഭരണ കിഴക്കന്‍ മേഖലയായ ഗോര്‍ണോ-ബദക്ഷാന്‍ പ്രദേശത്തിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.