ചൈനയിലെ ഇന്നർ മംഗോളിയയിൽ കൽക്കരി ഖനി തകർന്ന് രണ്ട് മരണം. 53 പേർ ഖനിക്കുള്ളിൽ കുടുങ്ങി. പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. ആറ് പേരെ ഇന്നലെ രാത്രി വരെ രക്ഷിച്ചു. ഷിൻജിയാംഗ് കോൾ മൈനിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഖനി. ഡിസംബറിൽ ഷിൻജിയാംഗ് മേഖലയിലെ ഒരു സ്വർണഖനിയിലുണ്ടായ അപകടത്തിൽ 40 പേർ മരിച്ചിരുന്നു.