കൊച്ചി: പ്രശസ്ത നടിയും ടിവി അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരികെയാണ് അന്ത്യം.
സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കേരളത്തിന് സുപരിചിതയാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. രാജസേനന് സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥന്, കില്ലാഡി രാമന്, ലക്കി ജോക്കേഴ്സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബന്‍ഡ്സ്, ഡിറ്റക്ടീവ്, ഡോള്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സുബിയുടെ നിര്യാണത്തില്‍ സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FSubiSureshOfficial%2Fposts%2Fpfbid0m8zQ6LifgdDwUQ1hTBnAGWMP4wv7m56jg9ymtrBKJcxcS5XWxqAFpaWsGcjHF8qGl&show_text=true&width=500