ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ലഫ്റ്റനന്റ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 10 അംഗങ്ങള്‍ വോട്ടു ചെയ്യുന്നതിനെച്ചൊല്ലി ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂന്നു തവണ മുടങ്ങിയ തെരഞ്ഞെടുപ്പാണ് ഇന്നു നടക്കുക.
തുടര്‍ന്ന് പാര്‍ട്ടി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ അവകാശം ഇല്ലെന്നായിരുന്നു കോടതി വിധി. മേയര്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ഉടന്‍ തന്നെ ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര് എന്നിവരെയും തെരഞ്ഞെടുക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഷെല്ലി ഒബ്റോയി ആണ് ആംആദ്മി പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി.