ചെന്നൈ: ഡിഎംകെ മുൻ എംപി ഡി. മസ്താന്റെ (66) കൊലപാതകത്തിൽ സഹോദര പുത്രിയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ മുഖ്യപ്രതിയായ ഇളയ സഹോദരൻ ഗൗസ് പാഷയുടെ മകൾ ഹരീദ ഷഹീനയെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനക്കേസിലാണ് ഹരീദയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ഹരീദയുടെ പിതാവും മസ്താന്റെ സഹോദരനുമായ ഗൗസ് പാഷയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പണം ഇടപാടാണ് കൊലപാതകത്തിന് കാരണം. കേസിൽ ഗൗസ് പാഷയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മരുമകനും മസ്താന്റെ കാർ ഡ്രൈവറുമായിരുന്ന ഇമ്രാൻ പാഷയുടെ സഹായത്തോടെയായിരുന്നു കൊലപാതകം.
മസ്താന്റെ കൊലപാതകം ആസൂത്രണം ചെയ്തതു സഹോദരൻ ഗൗസ് പാഷയാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. പണം ഇടപാടു തർക്കത്തിന്റെ പേരിൽ മസ്താനെ ബന്ധുക്കളുടെ സഹായത്തോടെ വകവരുത്തിയ കേസിൽ ഗൗസ് പാഷയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മരുമകനും മസ്താന്റെ കാർ ഡ്രൈവറുമായിരുന്ന ഇമ്രാൻ പാഷയുടെ സഹായത്തോടെയായിരുന്നു കൊലപാതകം.
സ്വത്തു തര്‍ക്കമാണ് മസ്താന്റെ കൊലയ്ക്കു പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഗൗസ് പാഷയെ ചോദ്യം ചെയ്തതില്‍നിന്ന് അയാളുടെ മകള്‍ ഹരിദ ഷാഹിനയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു പൊലീസിനു വ്യക്തമായി. തുടര്‍ന്ന് അവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 22നാണ് മസ്താൻ കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ കാർ ഡ്രൈവർ ഇമ്രാൻ, സുൽത്താൻ അഹമ്മദ്, നസീർ, തൗഫീഖ്, ലോകേഷ് എന്നിവർ ആദ്യം അറസ്റ്റിലായി. പിന്നീടാണ് സഹോദരന്റെ പങ്കുതെളിഞ്ഞത്. മസ്താന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ ഷാനവാസാണ് പരാതി നൽകിയത്. കടമായി നൽകിയ പണം തിരികെ ചോദിച്ചതാണ് കൊലക്ക് കാരണമെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.