ഷില്ലോഗ്: മേഘാലയ മുൻ ആഭ്യന്തര മന്ത്രി എച്ച്ഡിആർ ലിങ്ഡോ തിരഞ്ഞെടുപ്പ് പ്രചാരണത്തിടെ കുഴഞ്ഞുവീണ് മരിച്ചു. 69 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ലിങ്ഡോ ഒരു തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ ഷില്ലോങ്ങിലെ ബെഥാനി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
സോഹിയോങ് സീറ്റിൽ നിന്ന് 6 തവണ വിജയിക്കുകയും എം.എൽ.എ.യായും ഒരു തവണ സോഹിയോങ്ങിന്റെ എം.ഡി.സി.യായും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തയാളാണ് ലിങ്ഡോ.
മുകുൾ സ്നാഗ്മയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്നു ലിങ്ദോ. 1988 ൽ ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്എസ്പിഡിപി) സ്ഥാനാർത്ഥിയായി സോഹിയോങ് സീറ്റിൽ അദ്ദേഹം ആദ്യമായി വിജയിച്ചു. എച്ച്എസ്പിഡിപി ടിക്കറ്റിൽ 1998 വരെ അദ്ദേഹം സീറ്റ് നിലനിർത്തി. യുഡിപിയുടെ ആർ എസ് ലിങ്ദോയോട് അദ്ദേഹം സീറ്റ് നഷ്ടപ്പെട്ടെങ്കിലും 1999-ൽ കോൺഗ്രസ് ടിക്കറ്റിൽ എംഡിസിയായി തിരിച്ചുപിടിച്ചു.
2003ൽ വീണ്ടും കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ചു. 2018 വരെ അദ്ദേഹം സീറ്റ് നിലനിർത്തി. 2018ൽ എച്ച്എസ്പിഡിപിയുടെ സമിൻ മൽൻജിയാങ്ങിനോട് സീറ്റ് നഷ്ടപ്പെട്ടു.
ഇത്തവണ യുഡിപി ടിക്കറ്റിൽ മത്സരിക്കാനായിരുന്നു പദ്ധതി.