ത്രിപുരയിൽ സി.പി.എം പ്രവർത്തകനെ ബി.ജെ.പിക്കാർ അടിച്ചുകൊന്നു. ഖോവായ് ജില്ലയിലെ തെലിയമുറ ബഗൻബസാറിൽ ദിലീപ് ശുക്ല ദാസ് (55) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.കൊലപാതകക്കേസിൽ ബി.ജെ.പി നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ കൃഷ്ണ കമൽദാസിനെ പൊലീസ് അറസ്റ്റുചെയ്തു.
ടൗണിൽ സാധനങ്ങൾ വാങ്ങി മടങ്ങവേ പിതാവിനെ ബി.ജെ.പിക്കാർ ആക്രമിക്കുകയായിരുന്നുവെന്ന് മകൻ ബിശ്വജിത് ദാസ് പറഞ്ഞു.കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ത്രിപുര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. സി.പി.എമ്മിനായി പ്രവർത്തിച്ച ദിലീപ് ശുക്ല ദാസിനെ ശനിയാഴ്ച കൃഷ്ണ കമൽദാസ് അടക്കമുള്ള ബി.ജെ.പി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരിച്ചു.