എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഉവൈസിയുടെ ഡൽഹിയിലെ വീടിന് നേരെ കല്ലേറ് . ഇന്നലെ രാത്രിയിലായിരുന്നു സംഭവം.ഡൽഹിയിലെ അശോക റോഡിലെ വസതിയിൽ വൈകിട്ട് 5.30ഓടെയാണ് സംഭവം. അജ്ഞാതരായ ആളുകൾ കല്ലെറിയുകയും ജനാലകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തതായാണ് പരാതി.
തന്റെ വസതിക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിതെന്നും അസദുദ്ദീൻ ഉവൈസി പറഞ്ഞു. ‘ഇത് നാലാം തവണയാണ് ഇത്തരമൊരു ആക്രമണം നടക്കുന്നത്. വീടിന് ചുറ്റും ആവശ്യത്തിന് സിസിടിവി ക്യാമറകളുണ്ട്. അതിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടാകും. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.