തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. ദുബായിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യയുടെ ഐഎക്സ് 540 എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്.
വിമാനത്തിലെ മുൻവശത്തെ ടയറിൽ പൊട്ടൽ കണ്ടെത്തിയതോടെയാണ് അടിയന്തരമായി ഇറക്കുന്നതിന് അനുമതി തേടിയത്. ഇതോടെ ട്രാഫിക്ക് കണ്ട്രോൾ ടവറിൽ നിന്നും വിമാനത്താവളത്തിലെ റണ്‍വേയിലേക്ക് അടിയന്തര ലാൻഡിംഗിനുള്ള സജീകരണങ്ങൾ ഒരുക്കാനുള്ള നിർദേശം നൽകി.
തുടർന്ന് കണ്ട്രോൾ ടവറിൽ നിന്നും വിമാനത്തിലേക്ക് എമർജൻസി ലാൻഡിംഗ് നടത്താനുള്ള അനുമതി നൽകി. എമർജൻസി ലാൻഡിംഗ് നടത്തിയ വിമാനത്തിൽ 148 യാത്രക്കാരാണ് ഉണ്ടായിരുന്നത്.