ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടിയായി ബിജെപി ദേശീയ സെക്രട്ടറി സിടി രവിയുടെ അനുയായി എച്ച്ഡി തിമ്മയ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സീറ്റ് കിട്ടാത്തതിലെ അതൃപ്തി പരസ്യമാക്കിയാണ് ചിക്കമഗളുരുവിലെ ലിംഗായത്ത് നേതാവായ തിമ്മയ്യ കോണ്‍ഗ്രസിലേക്ക് ചെക്കേറിയത്.
ഇന്ന് ബെംഗളൂരുവിലെ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ തിമ്മയ്യയ്ക്ക് കോണ്‍ഗ്രസ് പതാക നല്കി സ്വീകരിച്ചു.
അതേസമയം, ബിജെപിയിലെ പല നേതാക്കളും കോണ്‍ഗ്രസിലേക്ക് വരുമെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു. ചിക്കമഗളുരുവില്‍ മാത്രം 13 ബിജെപി നേതാക്കളാണ് കോണ്‍ഗ്രസ് സീറ്റിനായി അപേക്ഷ നല്‍കിയിട്ടുള്ളതെന്നും രണ്ടാം നിരയിലുള്ള പല നേതാക്കളെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഡികെ ശിവകുമാര്‍ വ്യക്തമാക്കി.