കോട്ടയം: മെഡിക്കൽ കോളജിൽ രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണത്തിന് എത്തിയ സന്നദ്ധ പ്രവർത്തകരുടെ ഫോണും പണവും മോഷ്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ആലപ്പുഴ അവലുകുന്ന് പുതുവൽവെളി ആദർശ് (33), കാഞ്ഞിരപ്പള്ളി മുക്കാലി പുത്തൻപുരയിൽ ദീപു ജോസ് (31) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും ചേർന്ന് കഴിഞ്ഞദിവസം രോഗികൾക്ക് ഭക്ഷണവുമായി എത്തിയ പ്രവർത്തകരുടെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ഫോണും, പണവും, എടി എം കാർഡും അടങ്ങിയ ബാഗ് മോഷ്ടിച്ചുകൊണ്ടു പോവുകയായിരുന്നു.
പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കൾ ഇവരാണെന്ന് കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു.