യുഎഇയില്‍ കഴിഞ്ഞ ദിവസമുണ്ടായ വന്‍ തീപിടുത്തത്തെ തുടര്‍ന്ന് 380 താമസക്കാരെ താത്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഇതിനായി അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നിരവധി ബസുകള്‍ സജ്ജമാക്കിയിരുന്നു. തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ താമസിച്ചിരുന്ന എല്ലാവരെയും സുരക്ഷിതമായി മറ്റ് താമസ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. പുക ശ്വസിച്ച് അവശരായ ഒന്‍പത് പേര്‍ക്ക് ചികിത്സ നല്‍കിയെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ റാഷിദിയ ഏരിയയിലെ 25 നില കെട്ടിടമായ പേൾ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലാണ് തീപിടുത്തമുണ്ടായത്.