പാലക്കാട് : മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നേതാവ് കരുതല്‍ തടങ്കലില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയത്. ഇന്നു രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്നാണ് എകെ ഷാനിബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സിആര്‍പിസി വകുപ്പ് 151 പ്രകാരമുള്ള കരുതല്‍ തടങ്കല്‍ ആണെന്ന് ചാലിശ്ശേരി പൊലീസ് പറഞ്ഞു.