കൊച്ചി: നടന് മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കുന്നു. മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ്ളാറ്റിലെത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു. നാല് മണിക്കൂറോളം നടപടികൾ നീണ്ടു.
രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിന്റെ ഭാഗമായിട്ടാണ് നടപടി. ചില സാമ്പത്തിക കാര്യങ്ങളിൽ മോഹൻലാലിൽ നിന്ന് വ്യക്തത തേടി. സിനിമയിലെ ലാഭം പങ്കുവെക്കുന്നത് അടക്കമുള്ള നിരവധി കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. മൊഴിയെടുക്കല്‍ നാലരമണിക്കൂര്‍ നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്.
നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിൽ മോഹൻലാലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൂടി ഉണ്ടായിരുന്നു. ഇക്കാര്യത്തിലും മോഹൻലാലിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
മലയാള ചിത്രങ്ങളുടെ വിദേശരാജ്യങ്ങളിലെ വിതരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സിനിമാ നിർമാണത്തിലെ ലാഭം പങ്കിടലുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നത്.