പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

 

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ച 13 വിദ്യാര്‍ത്ഥിനികള്‍ക്കാണ് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടികളെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.