കൊച്ചി: കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ മുഖ്യപ്രതിയും എറണാകുളം മെഡിക്കല്‍ കോളേജിലെ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റുമായ അനില്‍ കുമാര്‍ പിടിയില്‍. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ അനില്‍ കുമാര്‍ ഒളിവില്‍ പോയിരുന്നു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അനില്‍ കുമാറിനെതിരെ കളമശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, അനില്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് നേരത്തെ എതിര്‍ത്തിരുന്നു. ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയാറാക്കിയതില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിനായി മാസങ്ങള്‍ നീണ്ട തയാറെടുപ്പ് നടത്തിയെന്നും പ്രോസിക്യൂഷന് ആരോപിച്ചു. എന്നാല്‍ തെറ്റായ ഉദ്ദേശത്തോടെ ഒന്നും ചെയ്തിട്ടില്ലെന്നും സര്‍ട്ടിഫിക്കറ്റ് തിരുത്തിയിട്ടില്ലെന്നുമായിരുന്നു അനില്‍ കുമാറിന്റെ വാദം.