മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്ത് വനിതാ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ജാനിക സിയാംഗ്ഷായി, റോണ ഖിംഡിറ്റ്, ബെത്ലീൻ ദഖർ, വെനീഷ്യ പേൾ മാവ്ലോംഗ്, ഡോ ബനിദാഷിഷ ഖാർകോങ്കോർ, ലക്കിൻറ്റീവ് സോക്ലെറ്റ്, പിൻഹുൻലാങ് നോംഗ്റം, വിക്ടോറിയൽനെസ് സിയെംലീഹ്, ഡെബോറ സി മാരക്, ഉട്ടോറ ജി സാഗ്മ എന്നിവരാണ് സ്ഥാനാർഥികൾ.
കോൺഗ്രസ് പാർട്ടിയിലൂടെ മേഘാലയയിലെ ജനങ്ങളെ സേവിക്കാൻ അവർ മുന്നോട്ട് വന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ വനിതാ സ്ഥാനാർഥികളെ പിന്തുണയ്ക്കാനും മുന്നോട്ട് വരാനും ഞങ്ങൾ മേഘാലയയിലെ സ്ത്രീകളോട് അഭ്യർത്ഥിക്കുന്നുവെന്ന് പാർട്ടി വക്താവ് അറിയിച്ചു.കോൺഗ്രസ് പാർട്ടി എല്ലായ്പ്പോഴും രാഷ്ട്രീയത്തിൽ സ്ത്രീകളെ പ്രോത്സാഹിപ്പിച്ചിരുന്നു. വനിതാ എംഎൽഎമാർ, വനിതാ ക്യാബിനറ്റ് മന്ത്രിമാർ, പാർട്ടി തലത്തിൽ വർക്കിംഗ് പ്രസിഡന്റ്, വനിതാ രാജ്യസഭാ എംപി, മേഘാലയയിൽ നിന്നുള്ള ദേശീയ വനിതാ കമ്മീഷനിലെ അംഗം എന്നിവർ മേഘാലയയിൽ നിന്നുണ്ട്.