ജമ്മു കശ്മീരിലെ കത്രയില്‍ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തതായി നാഷണൽസെന്റര്‍ ഫോർ സീസ്മോളജി അറിയിച്ചു.ജമ്മു കശ്മീരിലെ കത്രയിൽ നിന്ന് 97 കിലോമീറ്റർ കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഏജൻസി അറിയിച്ചു.ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് ഭൂചലനം ഉണ്ടായത്.