എറണാകുളം: ആലുവയിൽ ശിവരാത്രി ദിനത്തിൽ മദ്യശാലകൾ തുറക്കുന്നതിന് നിയന്ത്രണം. ബിയർ വൈൻ പാർലർ ഉൾപ്പെടെയുള്ള മദ്യശാലകൾ തുറക്കരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പതിനെട്ടാം തീയതി രാവിലെ 6 മുതൽ 19 ഞായർ ഉച്ചയ്ക്ക് 2 മണിവരെ തുറക്കരുതെന്ന് കളക്ടർ നിർദേശം നൽകി.
18നാണ് മഹാശിവരാത്രി. എന്നാൽ മിക്ക ക്ഷേത്രങ്ങളിലും 17 മുതൽ ആഘോഷത്തിനു ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ശിവ ക്ഷേത്രങ്ങളും ഉത്സവ നിറവിലാണ്. മറ്റു ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും ചടങ്ങുകളും നടക്കും. ശിവരാത്രി വ്രതമനുഷ്ഠിക്കുന്നവർക്ക് മിക്ക ക്ഷേത്രങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.