തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 5906 അധ്യാപകരെ നിയമിക്കാൻ ശിപാർശ. 2313 സ്കൂളുകളിലായാണ് 5906 പുതിയ തസ്തികകൾക്ക് വിദ്യാഭ്യാസ വകുപ്പ് ശിപാർശ നൽകിയിരിക്കുന്നത്. നാല് വർഷത്തിനു ശേഷമാണ് തസ്തിക നിർണയം നടക്കുന്നത്.
99 അനധ്യാപക തസ്തികകൾ അംഗീകരിക്കാനും ശിപാർശ നൽകി. വിദ്യാർഥികളുടെ എണ്ണം കൂടിയതിനനുസരിച്ച് പുതിയ തസ്തികകൾ നിർണയിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതൽ തസ്തികകൾ സൃഷ്ടിക്കേണ്ടത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് സർക്കാർ മേഖലയിൽ 694 ഉം എയ്ഡഡ് മേഖലയിൽ 889 ഉം തസ്തികകൾ വേണം. ഏറ്റവും കുറവ് തസ്തികകൾ പത്തംതിട്ട ജില്ലയിലാണ് – 62.
പുതിയതായി സൃഷ്ടിക്കേണ്ട തസ്തികകൾ
എച്ച്എസ്ടി: സർക്കാർ – 740, എയിഡഡ് – 568
യുപിഎസ്ടി: സർക്കാർ – 730, എയിഡഡ് – 737
എൽപിഎസ്ടി: സർക്കാർ -1086, എയിഡഡ് – 978
എൽപി, യുപി സ്കൂളുകളിലെ മറ്റു തസ്തികകൾ: സർക്കാർ – 463, എയിഡഡ് – 604