പത്തനംതിട്ട: സ്കൂട്ടറിന്റെ നിയന്ത്രണംവിട്ട് റോഡിലേക്ക് വീണ യുവാവ് പിക്കപ്പ് വാന്‍ കയറി മരിച്ചു. മുടിയൂര്‍ക്കോണം സ്വദേശി ആകാശാണ് (19) മരിച്ചത്. സഹയാത്രികനായ അഭിജിത്തിനെ ഗുരുതരമായ പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പന്തളം – മാവേലിക്കര റോഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. മുന്പില് പോകുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ സ്കൂട്ടര്‍ മറിഞ്ഞ് ഇവര്‍ റോഡിന്റെ വലതുവശത്തേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് എതിര്‍ദിശയില്‍ വന്ന പിക്കപ്പ് വാന്‍ ഇവരെ ഇടിക്കുകയുമായിരുന്നു.
സംഭവസ്ഥലത്ത് വച്ച് തന്നെ ആകാശ് മരിച്ചിരുന്നു. സാരമായി പരിക്കേറ്റ അഭിജിത് ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.