ഇസ്ലാമാബാദ്: പാകിസ്താനില്‍ ട്രെയിനിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പെഷവാറില്‍ നിന്ന് ക്വെറ്റയിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസ് ട്രെയിന്‍ ചിച്ചാവത്നി റെയില്‍വേ സ്റ്റേഷനിലൂടെ കടന്നു പോകുമ്പോഴായിരുന്നു സ്ഫോടനമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
അതേസമയം, ട്രെയിനിനുള്ളിലുണ്ടായിരുന്ന ഒരു യാത്രക്കാരന് സിലിണ്ടറുമായി ശുചിമുറിയിലേക്ക് പോയതിന് പിന്നാലെയാണ് സ്ഫോടനം സംഭവിച്ചതെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.