മലപ്പുറം : പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടികള്‍ കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദ്ദേശം നല്കി.
അതേസമയം, സീല്‍ ചെയ്ത തെരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന തുറന്ന കോടതിയില്‍ നടത്താമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി, അടുത്ത വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പരിശോധന നടത്തുമെന്നും അറിയിച്ചു. കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം കോടതി തള്ളി. കോടതി ആവശ്യപ്പെടുന്ന എന്തു സഹായവും ചെയ്യാന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചു.