തിരുവനന്തപുരം: ഉപയോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കാനായി കെഎസ്ഇബി ടെൻഡർ നടപടികൾക്ക് തുടക്കമിട്ടു.37 ലക്ഷം സ്മാർട്ട് മീറ്ററുകളാണ് സംസ്ഥാനമാകെ സ്ഥാപിക്കുന്നത്. 2,400 കോടി രൂപ അടങ്കൽ തുക വരുന്നതാണ് പദ്ധതി. ടോട്ടക്സ് രീതിയിൽ പദ്ധതി നടപ്പാക്കാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നാണ് താൽപര്യപത്രം ക്ഷണിച്ചത്.
സ്മാർട്ട് മീറ്റർ സ്ഥാപിച്ചാൽ വീടുകളിലെത്തിയുള്ള മീറ്റർ റീഡിംഗ് ഒഴിവാക്കാനാകും. വൈദ്യുത ബിൽ കുടിശിക വരുത്തിയാൽ കണക്ഷൻ വിച്ഛേദിക്കാനായി ഫ്യൂസ് ഊരേണ്ട പ്രക്രിയയും ഇതോടെ ഒഴിവാകും.പദ്ധതി നടപ്പാക്കുന്നതിൽ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനും വർക്കേഴ്സ് അസോസിയേഷനും ഉൾപ്പെടെയുള്ള ഭരണാനുകൂല സംഘടനകൾ എതിരാണ്. സംഘടനകൾ ഉന്നയിച്ച വിഷയങ്ങളിൽ പഠനം നടത്താനായി നിയോഗിച്ച സമിതി ഈമാസം 28-നകം റിപ്പോർട്ട് കൈമാറും.