തൃശൂര്‍: തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്, ഭാര്യ മിനി, മകന് ആദര്‍ശ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഹനനെയും ആദര്‍ശിനെയും വീട്ടിലെ ഹാളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മിനിയുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു. കാറളം വിഎച്ച്എസ് സി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുള്ളതായി വിവരം ഇല്ല. ആത്മഹത്യയുടെ കാരണവും വ്യക്തമായിട്ടില്ല.
അതേസമയം, വീടിനോട് ചേര്‍ന്നുതന്നെ പലചരക്ക് കട നടത്തുകയായിരുന്നു മോഹനന്. രാവിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ കട തുറക്കാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.