കൊച്ചി: ബ്രഹ്മപുരം കിൻഫ്ര പാർക്കിന് സമീപം തീപിടിത്തം. ഇൻഡസ്ട്രിയൽ പാർക്കിന് പിന്നിലുള്ള പ്രദേശത്താണ് തീ പടർന്ന് പിടിച്ചത്.
തീപിടിച്ച് മൂന്നു മണിക്കൂറോളം നേരമായിട്ടും അണയ്ക്കാനായിട്ടില്ല. അഗ്നിരക്ഷാ സേനയുടെ നാല് യൂണിറ്റുകൾ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പ്രദേശം ജനവാസ മേഖലയല്ലാത്തതിനാൽ വലിയ പ്രശ്നങ്ങളില്ല. എന്നാൽ ചതുപ്പ് നിലമായതിനാൽ തീ അണയ്ക്കാൻ ബുദ്ധിമുട്ടുണ്ട്.