ലണ്ടന്‍: ഇന്ത്യയിലെ ബിബിസി ഓഫീസുകളിലെ നടപടികള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. ഡല്‍ഹി, മുംബൈ നഗരങ്ങളിലെ ബിബിസി ഓഫീസുകളില്‍ നടക്കുന്ന ആദായ നികുതി വകുപ്പ് പരിശോധനകളോട് പൂര്‍ണ്ണമായും സഹകരിക്കുന്നതായി ബിബിസി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു ബിബിസിയുടെ പ്രതികരണം. പ്രശ്നങ്ങളെല്ലാം ഉടന്‍ പരിഹരിക്കുമെന്നും ബിബിസി അറിയിച്ചു.
അന്താരാഷ്ട്ര നികുതിയടക്കമുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ ‘സര്‍വേ’ നടത്തിയെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ നല്കുന്ന വിശദീകരണം. റെയ്ഡിനിടെ ചില രേഖകള്‍ പിടിച്ചെടുത്തു. പരിശോധന പൂര്‍ത്തിയാകുന്നത് വരെ ഓഫീസുകള്‍ സീല്‍ ചെയ്തു. എന്നാല്‍ റെയ്ഡല്ല, സര്‍വെയാണ് നടത്തുന്നതെന്നാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
ഡല്‍ഹിയിലെ ഓഫീസിലെ പരിശോധനയില്‍ 20 ഓളം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തുവെന്നാണ് വിവരം. റെയ്ഡ് നടക്കുമ്പോള്‍ ഒരു വിവരങ്ങളും പുറത്തേക്ക് കൈമാറരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.