കോഴിക്കോട് : ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കൗണ്‍സിലിന്റെ (NCDC) കോര്‍ കമ്മിറ്റി 2023 ഫെബ്രുവരി 13 തിങ്കളാഴ്ച ദേശീയ വനിതാ ദിനം ആചരിച്ചു. ഇന്ത്യയുടെ രാപ്പാടി എന്നറിയപ്പെടുന്ന സരോജിനി നായിഡുവിന്റെ ജന്മവാര്ഷികത്തിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഫെബ്രുവരി 13 ന് രാജ്യം ദേശീയ വനിതാ ദിനം ആഘോഷിക്കുന്നു.
അസാധാരണ നേതാവെന്ന നിലയില്‍ അവരുടെ നേട്ടങ്ങളെ രാജ്യം അംഗീകരിക്കുന്നു. സ്വാതന്ത്ര്യാനന്തരം, ഉത്തര്‍പ്രദേശിന്റെ ഗവര്‍ണറായി സരോജിനി നായിഡു നിയമിതയായി, ഇന്ത്യയില്‍ ഇത്തരമൊരു പദവി വഹിക്കുന്ന ആദ്യ വനിതയായി. അതേ ആവേശത്തില്‍, സ്ത്രീകളുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങളെ ആദരിക്കുന്നതിനായി ദേശീയ വനിതാ ദിനം ആഘോഷിക്കുന്നു. കൂടാതെ, ഈ ആധുനിക യുഗത്തിലും സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനത്തെക്കുറിച്ചുള്ള അവബോധം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സ്ഥാപിക്കുന്നതിന് സരോജിനി നായിഡു നല്കിയ സമാനതകളില്ലാത്ത സംഭാവനകളെ എന്‍സിഡിസിയുടെ അംഗങ്ങള്‍ അനുസ്മരിച്ചു.
എല്ലാ വര്‍ഷവും ഈ ദിനം ആഘോഷിക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൃത്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് എന്‍സിഡിസി മാസ്റ്റര്‍ ട്രെയിനര്‍ ബാബ അലക്സാണ്ടര്‍ പറഞ്ഞു. സ്വയംതൊഴില്‍, സബ്സിഡികള്‍, മറ്റ് അവസരങ്ങള്‍ എന്നിവയില്‍ സ്ത്രീകള്‍ക്ക് പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രധാന നടപടികള്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ അംഗങ്ങളായവര്‍ എന്‍ സി ഡി സി മാസ്റ്റര്‍ ട്രെയിനര്‍ ബാബ അലക്സാണ്ടര്‍ റീജണല്‍ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് മുഹമ്മദ് റിസ്വാന്, പ്രോഗ്രാം കോര്‍ഡനേറ്റര്‍ ഡോ. ശ്രുതി ഗണേഷ്, ഇവാലുവേറ്റര്‍മാരായ സുധ മേനോന്, ബിന്ദു. എസ് എന്നിവര്‍ സംസാരിച്ചു.