തിരുവനന്തപുരം: ഇന്ധന സെസ് വര്‍ധനവ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം ഇന്നവസാനിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പിലും ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് സമരം നടന്നത്. ഇന്നലെ വൈകുന്നരേമാണ് യുഡിഎഫിന്റെ രാപ്പകല്‍ സമരം ആരംഭിച്ചത്.