കുവൈത്തിൽ സ്വർണാഭരണങ്ങൾ വിൽക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വാണിജ്യ മന്ത്രാലയം ഇളവ് വരുത്തി. സ്വർണാഭരണങ്ങളിൽ ഹാൾമാർക്കിംഗ് മുദ്രകൾ പതിപ്പിക്കുന്നതിനായുള്ള സമയപരിധി മേയ് 30 വരെ നീട്ടി.
ജനുവരി ഒന്ന് മുതലായിരുന്നു പഴയ സീൽ പതിച്ച സ്വർണാഭരണങ്ങൾ വിൽപ്പന നടത്തുന്നതിന് നേരത്തെ രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയത്. പഴയ ഹാൾമാർക്കിംഗ് മുദ്രകളുള്ള സ്വർണാഭരണങ്ങളിൽ പൂർണമായ വിവരങ്ങൾ രേഖപ്പെടുത്തണമെന്നും ഉപഭോക്തൃ ഡാറ്റ രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും മന്ത്രാലയം നിർദേശിച്ചു.